ഖലീൽ അൽ സാലിഹ്​ എം.പി

കുവൈത്ത്​: സർക്കാർ മേഖലയിലെ 50 ശതമാനം കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം

കുവൈത്ത്​ സിറ്റി: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന്​ റിപ്പോർട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികൾക്ക്​ ഇതിനകം പിരിച്ചുവിടൽ നോട്ടീസ്​ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാ​േങ്കതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട്​ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു. 

ഇവർ സബ്​ കോൺട്രാക്​ട്​ കമ്പനികളിലേക്ക്​ മാറുകയാണുണ്ടായത്​. ഇവരെയാണ്​ ഇപ്പോൾ ഒഴിവാക്കുന്നത്​. സ്വദേശിവത്​കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾക്ക്​ നിർദേശം നൽകിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ്​ എം.പി പറഞ്ഞു. ഇതു സംബന്ധിച്ച്​ പാർലമെൻറിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട്​ തയാറാക്കാൻ അടുത്തയാഴ്​ച സമിതി യോഗം ചേരുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിൽ 100 ശതമാനം സ്വദേശിവത്​കരണം സാധ്യമാക്കാൻ സിവിൽ സർവിസ്​ കമീഷൻ ശക്​തമായ നടപടികളെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.