കുവൈത്ത് സിറ്റി: കുവൈത്തിെൻറ ഔദ്യോഗിക വാർത്ത ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസിയുട െ (കുന) ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കുവൈത്തിൽനിന്ന് അമേരിക്കൻ സൈന്യം പിൻമാറുന്നുവെന്ന് പ്രതിരോധമന്ത്രിയുടെ പേരിൽ വാർത്ത പ്രത്യക്ഷപ്പെട്ടതിനു പിറകെയാണ് സംഭവം നിഷേധിച്ചും ഹാക്കിങ് നടന്നതായും സർക്കാർ വക്താവ് താരീഖ് അൽ മസ്റം വ്യക്തമാക്കിയത്. കുവൈത്തിൽനിന്ന് മൂന്നു ദിവസത്തിനകം അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് അഹ്മദ് അൽ മൻസൂർ അസ്സബാഹിെൻറ പേരിലാണ് വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. കുവൈത്ത് വാർത്ത ഏജൻസിയിൽ വന്ന വാർത്ത വൻ പ്രാധാന്യത്തോടെ അന്താരാഷ്ട്ര സമൂഹം ഏറ്റെടുത്തിരുന്നു. അന്വേഷണം ആരംഭിച്ചതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.