കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ ഫർവാനിയയിൽ വ്യാപാര സ്ഥാപനങ്ങളിൽ
പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാണിജ്യ ഇടപാടുകൾ നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി. ലൈസൻസ് ഇല്ലാത്ത ബിസിനസ് സ്ഥാപനങ്ങൾക്ക് 5,000 ദീനാർ വരെ ഉയർന്ന പിഴ ചുമത്തുമെന്നും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പൽ ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് ഫോളോഅപ്പ് വിഭാഗം അഡ്വർടൈസിങ് സൂപ്പർവൈസർ ഹമദ് അൽ നിംറാൻ പറഞ്ഞു. ‘കൃത്യമായ വഴിയിലൂടെ നിങ്ങളുടെ ബിസിനസ്സ് ലൈസൻസ് നേടുക’ തലക്കെട്ടിൽ മുനിസിപ്പാലിറ്റി പുതിയ പ്രചാരണ പരിപാടി ആരംഭിച്ചു.
കാമ്പയിനോടുനബന്ധിച്ച് ഫീൽഡ് പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വ്യാപാര സ്ഥാപനം ആരംഭിക്കുക, അനുമതിയില്ലാതെ അധിക സ്ഥലം കൂട്ടിച്ചേർക്കുക, മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ അധിക വാണിജ്യ പ്രവർത്തനങ്ങൾ നടത്തുക എന്നിവ കണ്ടെത്താനാണ് ഫീൽഡ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.