കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) പുതിയ കേന്ദ്ര ഭരണസമിതി ചുമതലയേറ്റു. ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിന് കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് നേതൃത്വം നൽകി.
ജോജിമോൻ തോമസ് (പ്രസി), ലിബു ജോൺ (ജന. സെക്ര), ടിങ്കു ജോയി (ട്രഷ), സന്തോഷ് പി. ആന്റണി (സീനിയർ വൈ. പ്രസി), ആൽഫ്രഡ് ചാണ്ടി, ജിജോ ജോൺ (വൈ. പ്രസി), ജെയ്സൺ മണ്ണിക്കരോട്ട് (വർക്കിങ് സെക്രട്ടറി), ജോജി വെള്ളാപ്പള്ളി (ഓഫിസ് സെക്ര), നോബിൻ ഫിലിപ്, ജോസ് ജോൺ (ജോ. ട്രഷ), സിമി അനീഷ് (എഫ്.ഒ.എം പ്രസി), ലിബിൻ കെ. ബെന്നി (എം.സി.വൈ.എം പ്രസി), ലിജു പാറക്കൽ (എസ്.എം.സി.എഫ്.എഫ്. ഹെഡ്മാസ്റ്റർ), ഷിബു ചെറിയാൻ (അബ്ബാസിയ ഏരിയ പ്രസി), ജാൻസി തോമസ് (അഹ്മദി ഏരിയ പ്രസി), ജുബിൻ പി. മാത്യു (സിറ്റി ഏരിയ പ്രസി), കെ.കെ. ബാബു (സാൽമിയ ഏരിയ പ്രസി), ജോർജ് തോമസ് (ഉപദേശകസമിതി അധ്യക്ഷൻ), മാത്യു കോശി (ചീഫ് ഓഡിറ്റർ), ബിനു വിളയിൽ രാജൻ (ചീഫ് ഇലക്ഷൻ കമീഷൻ) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. മലങ്കര കത്തോലിക്ക സഭയുടെ പ്രഥമ കാതോലിക്ക ബാവ ആയിരുന്ന മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവ, സേവേറിയോസ് മെത്രാപ്പോലീത്ത, ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ ഓർമദിനവും നേർച്ചവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.