കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 13ാം വാർഷികാഘോഷം ‘മഹോത്സവ ം 2019’ ഖാൽദിയ യൂനിവേഴ്സിറ്റി തിയറ്ററിൽ നടന്നു. കുവൈത്ത് ഭരണകുടുംബാംഗവും വിദേശകാ ര്യ മന്ത്രാലയ കൺസൽട്ടൻറുമായ ശൈഖ് ദുവൈജ് ഖലീഫ അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
ട്രാസ്ക് പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റി രക്ഷാധികാരി ഡോ. വി.പി. ഗംഗാധരൻ, ഭാര്യയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. ചിത്രതാര എന്നിവരെ ആദരിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി, അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ, റാസി ടൂർസ് ട്രാവൽസ് മാനേജർ നിതിൻ രാജ്, ജനറൽ സെക്രട്ടറി സിബി പുതുശേരി, വനിതാവേദി കൺവീനർ ഡോ. ജമീല കരീം, കളിക്കളം കൺവീനർ റമീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജിഷ രാജീവ് സ്വാഗതവും ട്രഷറർ ഗോപകുമാർ നന്ദിയും പറഞ്ഞു. വനിതാവേദി സെക്രട്ടറി നീന ഉദയൻ, ജോയൻറ് സെക്രട്ടറിമാരായ ഷിജു പൗലോസ്, സലേഷ് പോൾ, സുകുമാരൻ, രാജേഷ് കല്ലായിൽ, വനിതാ വേദി ജോയൻറ് സെക്രട്ടറി ടി. പ്രബിത സിജോ എന്നിവർ നേതൃത്വം നൽകി. വിധു പ്രതാപ്, അൻവർ സാദത്ത്, നയന നായർ, സൗമ്യ റിേൻറാ, രാജേഷ് ചേർത്തല, പി.കെ. സുനികുമാർ, രജീഷ്, കൂടാതെ നാട്ടിൽ നിന്നുള്ള ഓർക്കസ്ട്ര ടീമും അണിനിരന്ന മ്യൂസിക്കൽ ഷോയും കേരളത്തിെൻറ നാടൻ കലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയും നൃത്തവും കളരിപ്പയറ്റും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.