കുവൈത്ത് സിറ്റി: വടക്കൻ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും കാണാതാവുകയും ചെയ്ത സംഭവത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് നേതൃത്വം. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന് അനുശോചന സന്ദേശം അയച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തട്ടെയെന്നും അമീർ പറഞ്ഞു. രാജ്യത്തെ ഉദ്യോഗസ്ഥർക്ക് പ്രകൃതി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും മറികടക്കാനും കഴിയട്ടെ എന്നും ആശംസിച്ചു.
സംഭവത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും അദ്ദേഹം പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന് അനുശോചന സന്ദേശം അയച്ചു. മഞ്ഞുമല തകർന്ന് ഹിമാലയ-ചൈന അതിർത്തി മേഖലയിൽനിന്ന് മണ്ണും വെള്ളവും നേപ്പാളിലെ ജനവാസ മേഖലകളിൽ കുത്തിയൊലിച്ചെത്തിയതാണ് വൻദുരന്തത്തിന് കാരണം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 ന് മുകളിൽ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.