കുവൈത്ത് സിറ്റി: ബലി പെരുന്നാൾ നമസ്കാരം പള്ളികളിലും മൈതാനങ്ങളിലും നിർവഹിക്കാൻ കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് വിശ്വാസികൾക്ക് പ്രാർഥന നിർവഹിക്കാം. ജുമുഅ നിർവഹിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ ബാധകമാക്കിയാണ് പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയത്. അതേസമയം, കുവൈത്തിൽ വിപുലമായി ജുമുഅ നമസ്കാരത്തിന് അനുമതി നൽകി രണ്ടാമത്തെ വെള്ളിയാഴ്ചയാണ് കടന്നുവന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ 180ലേറെ മസ്ജിദുകളിൽ ജുമുഅ നടന്നിരുന്നു. ഇതുസംബന്ധിച്ച് പുതിയ ഉത്തരവുകൾ ഒന്നും ഇല്ലാത്തതിനാൽ ഇൗ മസ്ജിദുകളിൽ തന്നെയാവും ഇൗ ആഴ്ചയും ജുമുഅ പ്രാർഥന നടക്കുക.
കർശന നിയന്ത്രണങ്ങളാണ് ജുമുഅ പുനരാരംഭിച്ചത്. 15നും 60നും ഇടക്ക് പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. പകർച്ച രോഗങ്ങൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ഉൗഷ്മാവ് ഉള്ളവർക്കും പ്രവേശനമുണ്ടാവില്ല. പത്ത് മിനിറ്റ് മാത്രമായിരിക്കും ഖുതുബ. ചെറിയ ഖുർആൻ സൂക്തങ്ങൾ ഒാതി പെെട്ടന്ന് പ്രാർഥന അവസാനിപ്പിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.