നിയമം ലംഘിച്ച വെബ്​സൈറ്റുകളുടെ  പട്ടിക തയാറാക്കുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വാർത്താവിനിമയ മന്ത്രാലയം നിയമലംഘനം നടത്തിയ ന്യൂസ്​ പോർട്ടലുകളുടെ പട്ടിക തയാറാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാർത്ത വെബ്​സൈറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന്​ മന്ത്രി മുഹമ്മദ്​ അൽ ജബ്​രി പറഞ്ഞു. കുറഞ്ഞത് സെക്കൻഡറി സ്​കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേൽ പ്രായമുള്ള സ്വദേശികൾക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. ചില പോർട്ടലുകൾ വിദേശികളാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ ശ്രദ്ധയിൽപെട്ടതായി മന്ത്രി പറഞ്ഞു. ലൈസൻസ്​ എടുത്തവരോട്​ നടത്തിപ്പ്​ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ലൈസൻസ്​ റദ്ദാക്കും. ലൈസൻസുള്ള ചില വെബ്​സൈറ്റുകൾക്ക്​ ഒാഡിയോ വിഷ്വൽ മാനേജ്​മ​െൻറ്​ ഡിപ്പാർട്ട്​മ​െൻറിൽനിന്ന്​ പ്രത്യേക അനുമതി വാങ്ങാതെ കമേഴ്​സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ടും നിയമലംഘനങ്ങൾ ക​ണ്ടെത്തിയിട്ടുണ്ട്​. ന്യൂസ്​ പോർട്ടലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ ശക്​തമായി നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ മന്ത്രി നിർദേശം നൽകി. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ​അധികൃതർ ഇലക്​ട്രോണിക്​ മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്. പത്തുവർഷ കാലാവധിയുള്ള ലൈസൻസിന്​ 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്. 

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.