ആഗസ്​റ്റ്​ ഒന്നുമുതൽ 15 കേന്ദ്രങ്ങളിലേക്ക്​ സർവിസിന്​ കുവൈത്ത്​ എയർവേസ്​​

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ കമേഴ്​സ്യൽ വിമാന സർവിസുകൾ ആരംഭിക്കുന്ന ആഗസ്​റ്റ്​ ഒന്നുമുതൽ 15 വിദേശ നഗരങ്ങളിലേക്ക്​ വിമാന സർവിസ്​ നടത്താനൊരുങ്ങി കു​വൈത്ത്​ എയർവേ​സ്​. 

അമ്മാൻ, സരയാവോ, ബകു, ബൈറൂത്ത്​, കൈറോ, ചെന്നൈ, ഡൽഹി, ദോഹ, ദുബൈ, ജനീവ, ഇസ്​താംബൂൾ, ട്രബ്​സൺ, ബോദ്​റം, കൊച്ചി, ലാഹോർ, ലണ്ടൻ, മുംബൈ, മ്യൂണിക്​എന്നിവിടങ്ങളിലേക്കാണ്​ സർവി​സ്​.​ കുവൈത്ത്​ എയർവേ​സും ജസീറ എയർവേ​സും ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. എന്നാൽ, ഇന്ത്യയിൽ കോവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അവിടെനിന്നുള്ള അനുമതിക്ക്​ വിധേയമായിരിക്കും സർവിസെന്നും യാത്രാതീയതി മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനികൾ പറയുന്നുണ്ട്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.