കുവൈത്ത് സിറ്റി: രാജ്യത്ത് ആറുമാസം ഉപയോഗിക്കാനുള്ള മാസ്ക്കുകൾ തയാറാണെന്ന് വാണിജ്യ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്ട്രാറ്റജിക് സ്റ്റോക് ഉറപ്പുവരുത്താൻ അധികൃതർ പദ്ധതി തയാറാക്കിയത്. എട്ട് ഫാക്ടറികളിലും ചെറുകിട സംരംഭങ്ങളിലുമായി രാജ്യത്തിനകത്ത് പ്രതിദിനം 50 ലക്ഷം മാസ്ക്കുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. 522 ടൺ അസംസ്കൃത വസ്തുക്കൾ സ്റ്റോക്കുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തിൽ ഒരു ഉൽപാദനകേന്ദ്രം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
വൻതോതിൽ ഇറക്കുമതി ചെയ്തായിരുന്നു അന്ന് ക്ഷാമം പരിഹരിച്ചത്. തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരുന്നു പ്രധാനമായും ഇറക്കുമതി.
അക്കാലത്ത് ക്ഷാമവും പൂഴ്ത്തിവെപ്പും അമിതവില ഇൗടാക്കലും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ക്ഷാമം മറികടന്നു. അമിത വില ഇൗടാക്കുന്നത് തടയാൻ വാണിജ്യ മന്ത്രാലയം സ്ഥിരമായി പരിശോധന നടത്തിവരുന്നുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം വാണിജ്യ മന്ത്രാലയം മുൻകൈയെടുത്ത് സ്ഥാപിച്ച ഫാക്ടറികളാണ് ക്ഷാമം പരിഹരിക്കുന്നതിൽ നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.