കുവൈത്ത് സിറ്റി: മിന അബ്ദുല്ലയിലെ വെയർ ഹൗസിൽ വൻ തീപിടിത്തം. 3000ത്തിലേറെ പുതിയ കാറുകൾക്ക് നാശം സംഭവിച്ചു. 1,25,000 ചതുരശ്രമീറ്ററിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തം, അഗ്നിശമന സേന യൂനിറ്റുകൾക്കൊപ്പം കുവൈത്ത് സൈന്യവും നാഷനൽ ഗാർഡും ചേർന്ന് കഠിന പ്രയത്നത്തിലൂടെയാണ് അണച്ചത്. സാധന സാമഗ്രികൾ കത്തിനശിച്ചത് മൂലം കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ആളപായമില്ല.
തുറന്ന സ്ഥലത്തുണ്ടായ തീപിടിത്തം കാറ്റിൽ വെയർഹൗസിലേക്ക് പടർന്നുപിടിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. അതിനിടെ കഠിന പ്രയത്നത്തിലൂടെ തീയണച്ച അഗ്നിശമന സേനാംഗങ്ങൾ, പൊലീസ്, സൈന്യം, നാഷനൽ ഗാർഡ് എന്നിവരെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.