കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സഉൗദ് അൽ ഹർബി, ധനമന്ത്രി ബർറാക് അൽ ഷിത്താൻ എന്നിവർക്കെതിരായ കുറ്റവിചാരണ പാർലമെൻറ് ചർച്ച ചെയ്തു. അവിശ്വാസ പ്രമേയം സമർപ്പിക്കാതെയാണ് കുറ്റവിചാരണ അവസാനിച്ചത്. കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രശ്നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഫൈസൽ അൽ കൻദരി എം.പിയാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. ഒാൺലൈനിലൂടെ മാത്രം ക്ലാസുകൾ നൽകി അടച്ചിട്ടിരിക്കുന്ന സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസും നൽകുന്നതായും ഒാൺലൈൻ വിദ്യാഭ്യാസത്തിന് കുറ്റമറ്റ സംവിധാനവും നിയന്ത്രണവും കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം പരാജയപ്പെട്ടതായും എം.പി ആരോപിച്ചു.
സാമ്പത്തിക നില പരുങ്ങലിലായത്, വിദേശത്തെയും കുവൈത്തിലെയും പൊതുനിക്ഷേപങ്ങളിൽ മാനദണ്ഡം ലംഘിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി റിയാദ് അൽ അദസാനി എം.പിയാണ് ധനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചത്. സഫ അൽ ഹാഷിം എം.പി കുറ്റവിചാരണ പ്രമേയത്തെ അനുകൂലിച്ചും ആദിൽ അൽ ദഖ്ബസി എതിർത്തും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.