മത്സ്യം, പച്ചക്കറി മാർക്കറ്റുകൾ ഷോപ്പിങ്​ വെബ്​സൈറ്റിൽ

കുവൈത്ത്​ സിറ്റി: മത്സ്യം, പച്ചക്കറി മാർക്കറ്റുകൾ വാണിജ്യ മന്ത്രാലയത്തി​​െൻറ ഷോപ്പിങ്​ വെബ്​സൈറ്റിൽ ഉൾപ്പെടുത്തി. www.moci.shop എന്ന വെബ്​സൈറ്റ്​ വഴി ഇനി മത്സ്യവും പച്ചക്കറിയും വാങ്ങാൻ അപ്പോയിൻറ്​മ​െൻറ്​ എടുക്കാം. വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്​ദുൽ അസീസ്​ ശു​െഎബ്​ അറിയിച്ചതാണിത്​. അപ്പോയിൻറ്​മ​െൻറ്​ എടുക്കുന്നവർക്ക്​ ഫോണിൽ ബാർകോഡ്​ അയച്ചുനൽകും. ഇത്​ കർഫ്യൂ സമയത്ത്​ പുറത്തിറങ്ങുന്നതിന്​ ഉപയോഗിക്കാം. സെൻട്രൽ മാർക്കറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ഷോപ്പിങ്​ ആപ്​ ആരംഭിച്ചത്​. 

ഇതി​​െൻറ നടപടിക്രമങ്ങൾ താഴെ പറയുംപ്രകാരമാണ്​. www.moci.shop എന്ന വെബ്​സൈറ്റിൽ പ്രവേശിച്ച്​ സിവിൽ ​െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ ​െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന്​ ബുക്കിങ്​ എന്തിനെന്ന്​ വ്യക്തമാക്കുക. തുടർന്ന്​ ബുക്കിങ്​ സമയം ഉറപ്പിക്കുക. തുടർന്ന്​ മൊബൈൽ ഫോണിലേക്ക്​ ക്യൂ.ആർ കോഡ്​ അയക്കും. 

ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. രണ്ട്​ ബാർകോഡുകളാണ്​ ഉപഭോക്​താക്കളുടെ മൊബൈൽ ഫോണിലേക്ക്​ അയക്കുക. ഒന്ന്​ കർഫ്യൂ സമയത്ത്​ വാഹനമോടിക്കുന്നതിനും മറ്റൊന്ന്​ സഹകരണ സംഘങ്ങളിലെ ​അപ്പോയിൻറ്​മ​െൻറിനുമുള്ളതാണ്​. അരമണിക്കൂർ മാത്രമാണ്​ ഷോപ്പിങ്ങിന്​ അനുവദിക്കുക. 

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.