908 പള്ളികൾ അണുമുക്തമാക്കൽ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പള്ളികൾ ആരാധനക്ക്​ തുറന്നുകൊടുക്കുന്നതി​​െൻറ ഭാഗമായി അണുമുക്തമാക്കൽ ആരംഭിച്ചു. 908 പള്ളികളാണ്​ അണുമുക്തമാക്കുന്നത്​. ഞായറാഴ്​ച ഇൗ പ്രവൃത്തികൾ ആരംഭിച്ചതായി ഒൗഖാഫ്​ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ്​ ഇമാദി അറിയിച്ചു. ​പ്രതിരോധ മ​ന്ത്രാലയത്തി​​െൻറ സഹകരണത്തോടെയാണ്​ മതകാര്യ മന്ത്രാലയം പള്ളികൾ അണുമുക്തമാക്കുന്നത്​.

1600 പള്ളികളാണ്​ രാജ്യത്തുള്ളത്​. ഇതിൽ റെസിഡൻഷ്യൽ ഏരിയകളിലെ 908 പള്ളികളാണ്​ കർശന നിയന്ത്രണങ്ങളോടെ ആദ്യഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്​. ജുമുഅക്ക്​ ആദ്യഘട്ടത്തിൽ അനുമതിയില്ല. വിശ്വാസികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം.

പരസ്പരം ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല. സ്വന്തമായി മുസല്ല കൊണ്ടുവരണം. വീട്ടിൽനിന്ന്​ അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താൻ. നിർബന്ധ നമസ്കാര സമയങ്ങളിൽ മാത്രമേ പള്ളികളിൽ പ്രവേശനം അനുവദിക്കൂ. രോഗികൾ, കുട്ടികൾ, വയോധികർ എന്നിവർക്ക് പ്രവേശനം ഉണ്ടാകില്ല എന്നിവയാണ് പ്രധാന നിബന്ധനകൾ. മാസ്ക് ധരിക്കൽ തുടങ്ങിയ വ്യക്തിഗത സുരക്ഷ നടപടികൾ പാലിച്ചിരിക്കണം.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.