പെരുന്നാൾ നമസ്​കാരം വീട്ടിൽ നിർവഹിക്കണമെന്ന്​ ഒൗഖാഫ്​

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പെരുന്നാൾ നമസ്​കാരം വീട്ടിൽ നിർവഹിക്കണമെന്ന്​ ഒൗഖാഫ്​ മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ്​ വ്യാപനം തടയാനായി പള്ളികൾ അടച്ചിട്ട പശ്ചാത്തലത്തിലാണ്​ മന്ത്രാലയം ഇൗ നിർദേശം നൽകിയത്​.

ലോകത്തിലുള്ള വിവിധ ഇസ്​ലാമിക പണ്ഡിതന്മാരുമായി ഫോണിൽ അഭിപ്രായം തേടിയാണ്​ ഒൗഖാഫ്​ ഇൗ തീരുമാനത്തിലെത്തിയത്​. ഖുതുബയില്ലാ​തെ രണ്ട്​ റക്​അത്ത്​ സാധാരണപോലെ നമസ്​കരിക്കാനാണ്​ നിർദേശം. ഒറ്റക്കോ കുടുംബാംഗങ്ങളുമായി ചേർന്നോ നമസ്​കരിക്കാം​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.