????????????? ????? ?????? ??????? ?? ????? ???????????? ??????????? ?????? ????????? ?????

കോവിഡ്​ പ്രതിസന്ധി വിദേശികളെ വെട്ടിക്കുറക്കാൻ പ്രേരണയാവുന്നു

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി വിദേശികളുടെ എണ്ണം വെട്ടിക്കുറക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നു. 
ജനസംഖ്യാ സന്തുലനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ചചെയ്യുകയും കർമപദ്ധതി തയാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്​തു. അവിദഗ്​ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനാണ്​ നീക്കം. കുറഞ്ഞ വരുമാനവുമായി അനാരോഗ്യകരമായ പരിതസ്ഥിതിയിൽ കൂട്ടം ചേർന്ന്​ താമസിക്കുന്ന വിദേശികൾ രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്​ കാരണമായതായാണ്​ വിലയിരുത്തൽ. ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ട ഉന്നതതല സമിതി സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. 

വിദേശികളെ വെട്ടിക്കുറക്കണമെന്ന്​ ഏറെ നാളായി പാർലമ​െൻറ്​ അംഗങ്ങളും ആവശ്യപ്പെട്ടുവരുകയാണ്​. 14.5 ലക്ഷം കുവൈത്തികളും 30 ലക്ഷം വിദേശികളുമാണ്​ രാജ്യത്തുള്ളത്​. ഇത്​ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നാണ്​ വാദം. അതിനിടെ കുവൈത്ത്​ മുനിസിപ്പാലിറ്റിയിൽ വിദേശികളുടെ നിയമനം നിർത്തിവെക്കാനും നിലവിൽ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടാനും മന്ത്രി വലീദ്​ അൽ ജാസിം ഉത്തരവിട്ടു. സർക്കാർ മേഖലയിലുള്ള ഒരു ലക്ഷം വിദേശികളെ ഒരു വർഷത്തിനകം ഒഴിവാക്കണമെന്നാണ്​ എം.പിമാർ ആവശ്യപ്പെടുന്നത്​. 

സംഖ്യാബലത്തിൽ മുന്നിൽ നിൽക്കുന്ന വിദേശി സമൂഹങ്ങളിൽനിന്ന് കൂടുതൽ പേരെ ഒഴിവാക്കണമെന്നും എം.പിമാർ ആവശ്യപ്പെടുന്നുണ്ട്​. ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക്​ ആശങ്കയുണ്ടാക്കുന്നതാണ്​ ഇൗ നിർദേശം. ഒാരോ രാജ്യക്കാർക്കും ​േക്വാട്ട നിശ്ചയിക്കണമെന്നാണ്​ നിർദേശം. നിലവിൽ 10​ ലക്ഷം ഇന്ത്യക്കാരാണ്​ കുവൈത്തിലുള്ളത്​. 20 ശതമാനം ​േക്വാട്ട നിശ്ചയിക്കാൻ തീരുമാനിച്ചാൽ നിരവധി ഇന്ത്യക്കാർക്ക്​ ജോലി നഷ്​ടമാവും.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.