???????? ????????? ?????? ??????????? ????????????????????????? ???????????

അബ്​ദുറഹ്​മാൻ മൂപ്പ​ൻറകത്തി​െൻറയും  ടി.സി. അഷ്റഫി​െൻറയും മൃതദേഹം ഖബറടക്കി

കുവൈത്ത് സിറ്റി: കോവിഡ്​ ബാധിച്ച്​ മരിച്ച കാസർകോട്​ തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി അംഗവുമായ അബ്​ദുറഹ്​മാൻ മൂപ്പൻറകത്തി​​െൻറയും കോഴിക്കോട് ഏലത്തൂർ സ്വദേശിയും കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കൗൺസിലറുമായ പറമ്പത്ത് ജുനൈദ് മൻസിലിൽ ടി.സി. അബ്​ദുൽ അഷ്റഫി ​െൻറ മൃതദേഹം കുവൈത്തിൽ ഖബറടക്കി. 

രോഗത്തെ തുടർന്ന്​ ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ അബ്​ദുറഹ്​മാൻ മരിച്ചത്​. മരണത്തിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്​ ബാധിച്ച്​ രണ്ടാഴ്ചയോളം അമീരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അഷ്റഫ് മരിച്ചത്. ഖബറടക്കത്തിനുള്ള പേപ്പർ വർക്കുകൾ ​കെ.എം.സി.സി ഹെൽപ്​ ഡെസ്​കി​​െൻറ നേതൃത്വത്തിൽ പൂർത്തിയാക്കി.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.