കുവൈത്തിൽനിന്ന്​ ഇന്നും നാളെയും കേരളത്തിലേക്ക്​ വിമാനം

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലേക്ക്​ വിമാന സർവിസ്​. 
വിദേശത്ത്​ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തി​​െൻറ രണ്ടാം ഘട്ടത്തി​​െൻറ ഭാഗമായി ചൊവ്വാഴ്​ച കണ്ണൂരിലേക്കും ബുധനാഴ്​ച തിരുവനന്തപുരത്തേക്കുമാണ്​ വിമാനം. ചൊവ്വാഴ്​ച ഉച്ചക്ക്​ 1.10ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 9.10ന്​ കണ്ണൂരിലിറങ്ങും. 

20ന്​ ഉച്ചക്ക്​ 1.15ന്​ കുവൈത്തിൽനിന്ന്​ പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന്​ തിരുവനന്തപുരത്തെത്തും. രണ്ടാം ഘട്ടത്തിൽ ഹൈദരാബാദിലേക്കും വിമാനമുണ്ട്​. ദൗത്യത്തി​​െൻറ രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്​സ്​പ്രസുമാണ്​ സർവിസ്​ നടത്തുക. കുവൈത്തിൽനിന്ന്​ 80 ദീനാറാണ്​ ടിക്കറ്റ്​ നിരക്ക്​. അതിനിടെ, മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന​ ആവശ്യം ഉയരുന്നുണ്ട്. 

കുവൈത്തിൽനിന്ന്​ തിരിച്ചുപോകാൻ ​ആഗ്രഹിക്കുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കു​േമ്പാൾ രണ്ടാം ഘട്ടത്തിലെ മൂന്ന്​ വിമാനങ്ങൾ തീരെ അപര്യാപ്​തമാണ്​. ഗർഭിണികളും രോഗികളും ജോലി നഷ്​ടപ്പെട്ടവരും മറ്റ്​ അടിയന്തരാവശ്യമുള്ളവരുമായ ആയിരങ്ങളാണ്​ എംബസിയിൽ രജിസ്​റ്റർ ചെയ്​ത്​ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്​. 

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.