മനോനില തെറ്റിയ കോവിഡുകാരന് കൈത്താങ്ങായി കെ.എം.സി.സി

കുവൈത്ത് സിറ്റി: ​കോവിഡ്​ സ്ഥിരീകരിച്ചതിനെതുടർന്ന്​ മാനസികനില തെറ്റിയയാൾക്ക്​ തുണയായി കുവൈത്ത്​ കെ.എം.സി.സി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റു പല കാരണങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്നയാൾ കഴിഞ്ഞദിവസം കോവിഡ്​ പരിശോധനക്ക്​ വിധേയനാവുകയും പോസിറ്റിവ് ആണെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. പിന്നീട് മാനസികനില തെറ്റി പെരുമാറാൻ തുടങ്ങി. മുറിയിലുള്ള സുഹൃത്തുക്കൾ ആംബുലൻസ് സേവനത്തിനായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും സാധ്യമായില്ല. 

അർധരാത്രി കെ.എം.സി.സി നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻറ്​ ഫാസിൽ കൊല്ലം, മെഡിക്കൽ വിങ് വൈസ് ചെയർമാൻ നിഹാസ് വാണിമേൽ, ഹെല്പ് ഡെസ്ക് ടീമംഗം സലീം നിലമ്പൂർ തുടങ്ങിയവർ മുന്നിട്ടിറങ്ങി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റിനുള്ള ഇടപെടലുകൾ മെഡിക്കൽ വിങ്‌ ടീം ലീഡർ അനസ് തയ്യിൽ പൂർത്തിയാക്കിയിരുന്നു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.