??????? ????????? ?????

ദ​ഇ​യ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ  37 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​

കു​വൈ​ത്ത്​ സി​റ്റി: ദ​ഇ​യ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 37 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ശാ​മി​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 21 ജീ​വ​ന​ക്കാ​ർ​ക്കും വൈ​റ​സ്​ ബാ​ധ​യേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​ൽ നു​സ്​​ഹ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 109 ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ട്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തെ ഫൈ​ഹ​യി​ലെ​യും ഷാ​മി​യ​യി​ലെ​യും ജം​ഇ​യ്യ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ പൂ​ട്ടി​യി​രു​ന്നു. 

ഇ​ഷ്​​ബി​ലി​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ മൂ​ന്ന്​ ജീ​വ​ന​ക്കാ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധി​ച്ചു. റൗ​ദ, ഹ​വ​ല്ലി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ഒാ​രോ ജീ​വ​ന​ക്കാ​ർ​ക്കും കൊ​റോ​ണ ബാ​ധി​ച്ചു. സു​ർ​റ, അ​ർ​ദി​യ, ദ​സ്​​മ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പ​ഴം, പ​ച്ച​ക്ക​റി സെ​ക്​​ഷ​നി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം അ​ണു​മു​ക്​​ത​മാ​ക്കി​യ ശേ​ഷം തു​റ​ന്നു​കൊ​ടു​ത്തു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.