വ്യാജ വാർത്ത: ഒമ്പത്​ വെബ്​സൈറ്റുകൾക്കെതിരെ  നടപടി

കോവിഡ്​ പ്രതിസന്ധി ആരംഭിച്ച ശേഷം നടപടിയെടുക്കുന്ന ന്യൂസ്​ പോർട്ടലുകളുടെ എണ്ണം 49 ആയി
കുവൈത്ത്​ സിറ്റി: വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒമ്പത്​ വെബ്​സൈറ്റുകൾക്കെതിരെ നടപടി. കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ ജനങ്ങളെ ഭീതിയിലാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ്​ ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം നടപടി സ്വീകരിച്ചത്​. 

ഉടമകൾക്കെതിരെ കേസെടുത്തു. ഇതോടെ കോവിഡ്​ പ്രതിസന്ധി ആരംഭിച്ച ശേഷം നടപടിയെടുക്കുന്ന ന്യൂസ്​ പോർട്ടലുകളുടെ എണ്ണം 49 ആയി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വാർത്തകൾക്ക്​ ആധികാരിക ഉറവിടങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.