കെ.കെ.എം.എ മാഗ്നറ്റിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി
കുവൈത്ത് സിറ്റി: മൂന്ന് മലയാളികളുടെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോവും.
പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച കോഴിക്കോേട്ടക്ക് മൃതദേഹങ്ങളും കൊണ്ടുപോവുക.
കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിനി ചെട്ടിയാങ്കണ്ടി ശ്രീജകുമാരി (55), പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശി കല്ലംപറമ്പിൽ പ്രിൻസ് മാത്യൂ ജോസഫ് (33), തൃശൂർ അമ്മാടം സ്വദേശി വിൽസൺ പൈലി (42) എന്നിവരുടെ മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോവുന്നത്.
പൂർണ കർഫ്യൂവിെൻറ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പരിശ്രമിച്ചാണ് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് കുവൈത്തിൽനിന്ന് എയർ ഇന്ത്യ വിമാനം പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.