???????? ?????????????? ??????? ??????? ???????????????

മയക്കുമരുന്ന്​ വിതരണക്കാരനെ പൊലീസ്​ പിടികൂടി

കുവൈത്ത്​ സിറ്റി: ഒരുലക്ഷം മയക്കുമരുന്ന്​ ഗുളികകളുമായി വിതരണക്കാരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.
 പ്രത്യേക സംഘം രൂപവത്​കരിച്ച്​ നടത്തിയ നിരീക്ഷണത്തിലാണ്​ ഇയാൾ വലയിലായത്​. പബ്ലിക്​ പ്രോസിക്യൂഷനിൽനിന്ന്​ പ്ര​ത്യേകാനുമതി വാങ്ങി ഇയാളുടെ താമസസ്ഥലത്ത്​ റെയ്​ഡ്​ നടത്തുകയായിരുന്നു. നേരത്തെ ഉപഭോക്​താവ്​ എന്ന നിലയിൽ സമീപിച്ച്​ വിവരങ്ങൾ ശേഖരിച്ചിരുന്നു.

തോക്ക്​ ഉപയോഗിച്ച്​ ഉദ്യോഗസ്ഥരുടെ നേരെ തിരിഞ്ഞെങ്കിലും നിമിഷനേരം കൊണ്ട്​ അധികൃതർ ഇയാളെ കീഴടക്കി. ലൈസൻസില്ലാത്ത മെഷീൻ ഗണ്ണും ഇയാളിൽനിന്ന്​ കണ്ടെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.