കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ ഭാഗമായുള്ള ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളിൽ വീഴ്ചവരുത്തിയ പത്ത് കടകൾ പൂട്ടിച്ചു. മുനിസിപ്പൽ അധികൃതർ കാപിറ്റൽ, അഹ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾ പൂട്ടിച്ചത്.
ശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ മാർഗനിർദേശങ്ങളും പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടാൽ മുനിസിപ്പാലിറ്റിയുടെ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ 247277732 എന്ന വാട്സ്ആപ് നമ്പറിലോ വെബ്സൈറ്റിലൂടെയോ അറിയിക്കണമെന്ന് അധികൃതർ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.