കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യം രാജ്യത്തെ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസുകളെ പ്രതിസന്ധിയിലാക്കി. നിരവധി ഒാഫിസുകൾ വാടക കൊടുക്കാൻ കഴിയാതെ ഒഴിഞ്ഞുകൊടുത്തു. ഇൗ വർഷം അവസാനമോ അടുത്തവർഷം തുടക്കമോ മാത്രമാണ് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുള്ളത്. അതുവരെ വാടക കൊടുക്കാനുള്ള സാമ്പത്തിക ശേഷി മിക്ക ഒാഫിസുകൾക്കുമില്ല. അതേസമയം, ലൈസൻസ് നിലനിർത്തിയിട്ടുണ്ട്.
ഫഹാഹീൽ മേഖലയിൽ മാത്രം 40ലേറെ ഒാഫിസുകൾ പൂട്ടിയതായാണ് റിപ്പോർട്ട്. വിമാന സർവിസ് അടുത്ത മാസങ്ങളിൽ പുനരാരംഭിച്ചാലും ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് സജീവമാവാൻ സമയമെടുക്കും. അതിനിടെ പാർട്ടൈം ആയി തൊഴിലെടുത്തിരുന്ന നിലവിൽ കുവൈത്തിലുള്ള വീട്ടുജോലിക്കാരും പ്രതിസന്ധിയിലാണ്. കോവിഡ് ഭീതി കാരണം ആരും ഇവരെ ജോലിക്ക് വിളിക്കുന്നില്ല. ഇത്തരക്കാരെ നിയമിക്കരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശവുമുണ്ട്. പലരും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.