കുവൈത്ത് സിറ്റി: ചൈനയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈത്തിലെത്തി. കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസി ൽ അസ്സബാഹിെൻറ അധ്യക്ഷതയിൽ സംഘം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാനാണ് സംഘം എത്തിയത്. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷലൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഫവാസ് അൽ രിഫാഇ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മൂന്നുദിവസം സംഘം കുവൈത്തിലുണ്ടാവും. നിരവധി ഫീൽഡ് സന്ദർശങ്ങളും ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധരുമായി ചർച്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ രംഗത്തെ അനുഭവങ്ങൾ പരസ്പരം കൈമാറും. കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യമാണ് ചൈന. ഏറെ വ്യാപനം സംഭവിച്ച അവിടെ സ്ഥിതി നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ അധികൃതർക്ക് കഴിഞ്ഞു. ഇൗ അനുഭവങ്ങൾ കോവിഡ് പ്രതിരോധത്തിൽ കുവൈത്തിന് തുണയാവും. നേരേത്ത ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയിരുന്നു. കഴിഞ്ഞദിവസം ഇവർ തിരിച്ചുപോയി. പകർച്ചവ്യാധി ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരാണ് കുവൈത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.