കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം എരുവ സ്വദേശി സണ്ണി യോഹന ്നാൻ (55) ആണ് തിങ്കളാഴ്ച രാവിലെ സാൽമിയയിലെ താമസസ്ഥലത്ത് മരിച്ചത്. താമസസ്ഥലത്തെ ശുചിമുറിയിലാണ് മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിെൻറ ഭാര്യ കഴിഞ്ഞമാസം അർബുദബാധിതയായി മരിച്ചിരുന്നു.
വിമാന സർവിസ് വിലക്കുള്ളതിനാൽ മൃതദേഹം കാണാൻ നാട്ടിലേക്ക് പോകാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിനാൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒരു മകളുണ്ട്. ഇവർ നാട്ടിലാണ്. അൽപം താമസിച്ചാലും മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നെറ്റ് ടീം നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.