കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ഷോപ്പുകളും ഒാേട്ടാപാർട്സ് സെൻററുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവ ർത്തിക്കാൻ അനുമതി. തിങ്കളാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റിക്ക് നിർദേശം നൽകിയത്. ആരോഗ്യമന്ത്രാലയ മാർഗനിർദേശങ്ങൾ പാലിച്ചുവേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. ഇത് മുനിസിപ്പാലിറ്റി പരിശോധിക്കണം. വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിക്കുന്ന കുവൈത്തികളെ പാർപ്പിക്കാൻ 3000 പേർക്ക് കഴിയാവുന്ന സ്ഥലമൊരുക്കാൻ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇതിനായി കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കും.
ഇറക്കുമതി ഉൽപന്നങ്ങളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ വാണിജ്യ അതോറിറ്റി, ആരോഗ്യമന്ത്രാലയം, മുനിസിപ്പാലിറ്റി, കാർഷിക-മത്സ്യവിഭവ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷ്യൻ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെ 24 മണിക്കൂറും തുറമുഖങ്ങളിൽ വിന്യസിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.