ആശ്വാസമായി 62 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ച ശേഷം രോഗമുക്​തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത്​ ആശ്വാ സമാവുന്നു. ഞായറാഴ്​ച 62 പേരാണ്​ രോഗമുക്​തി നേടിയത്​. ഇത്രയധികം പേർ ഒരു ദിവസം രോഗമുക്​തി നേടുന്നത്​ ആദ്യമായാണ്​. ഇതോടെ രോഗമുക്​തർ 367 ആയി. ബാക്കി 1619 പേർ ചികിത്സയിലാണ്​.

ഞായറാഴ്​ച ഏഴുപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. 39 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്​. ചികിത്സ പൂർത്തിയാക്കിയവരെ ആശുപത്രിയിൽനിന്ന്​ വിട്ടയക്കുംമുമ്പ്​ നിശ്ചിതകാലം പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കുന്നതായും ആരോഗ്യ മന്ത്രി​ ഡോ. ബാസിൽ അസ്സബാഹ്​ പറഞ്ഞു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.