കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിക്കുന്ന സ്വദേശികളെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ബ ്രേസ്ലെറ്റ് ഉപയോഗിക്കും. വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവർ പുറത്തുപോവുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇ ലക്ട്രോണിക് ബ്രേസ്ലെറ്റ് അണിയിക്കുന്നത്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തി വൈറസ് വ്യാപിക്കുന് നത് തടയാനാണ് ഇത്. ബ്രേസ്ലെറ്റ് അണിഞ്ഞവരുടെ സഞ്ചാരഗതി മന്ത്രാലയത്തിന് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാൻ കഴിയും.
ആദ്യ ബാച്ച് ബ്രേസ്ലെറ്റുകൾ കഴിഞ്ഞദിവസം ഇറക്കുമതി ചെയ്തു. നേരത്തെ കോവിഡ് ചികിത്സാ സഹായത്തിനും വീട്ടുനിരീക്ഷണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം മൊബൈൽ ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. തിരിച്ചെത്തിയ സ്വദേശികളോട് ‘ശ്ലോനിക്’ (shlonic) എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
സ്വദേശികൾക്കും വിദേശികൾക്കും കോവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചികിത്സാസൗകര്യങ്ങളും ആപ്പിലൂടെ അറിയാം. വീട്ടുനിരീക്ഷണത്തിലുള്ളവർ ആപ്ലിക്കേഷൻ ഉള്ള ഫോൺ ഉപയോഗിച്ച് പുറത്തുപോയാൽ മന്ത്രാലയത്തിന് വിവരം ലഭിക്കും. ഫോൺ വീട്ടിൽവെച്ച് പുറത്തുപോവുന്നത് കണ്ടെത്താൻ റാൻഡം അടിസ്ഥാനത്തിൽ മന്ത്രാലയം അയക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.