കുവൈത്ത് സിറ്റി: നാട്ടിൽനിന്ന് മരുന്ന് വരുത്തിച്ച് കഴിച്ചിരുന്ന പ്രവാസികൾ മരുന്ന് കിട്ടാതെ പ്രയാസത്ത ിൽ. രണ്ടോ മൂന്നോ മാസം കൂടുേമ്പാൾ നാട്ടിൽനിന്ന് മരുന്ന് എത്തിച്ച് കഴിച്ചിരുന്ന നിരവധി പേരാണ് ഗൾഫ് രാ ജ്യങ്ങളിൽ വിമാന സർവിസ് മുടങ്ങിയതിനുശേഷം മരുന്ന് തീർന്ന് പ്രയാസപ്പെടുന്നത്.
പ്രമേഹം, രക്തസമ്മർദം, ഹൃദ ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് പ്രയാസത്തിലായിരിക്കുന്നത്. ഹൃദ്രോഗികളാ ണ് ഏറ്റവും പ്രയാസം അനുഭവിക്കുന്നത്.
കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഡോക്ടറെ കണ്ട് മരുന്ന് മാറ്റി എഴുതി കഴിക്കാനും വഴിയില്ല. വലിയ ആശുപത്രികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെങ്കിലും ഗുരുതരമായ കേസുകളും ശസ്ത്രക്രിയയും മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ എന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശമുണ്ട്.
ഫാർമസികൾ പ്രവർത്തിക്കുന്നുവെങ്കിലും ആരോഗ്യ മന്ത്രാലയം ജീവനക്കാർ കോവിഡിന് പിറകെ ആയതിനാൽ മരുന്ന് ബാച്ചുകൾ പരിശോധിച്ച് റിലീസ് ചെയ്യുന്നതിൽ താമസം നേരിടുന്നു. അതുകൊണ്ടുതന്നെ മരുന്നുകൾക്ക് ക്ഷാമവും നേരിടുന്നുണ്ട്. ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ളവർ എന്നിവർ കഴിക്കുന്ന മരുന്നുകൾ ആണ് നാട്ടിൽനിന്ന് കൊണ്ടുവരാൻ കഴിയാതെ പ്രയാസത്തിലായത്.
ഇതിന് പകരമായി കഴിക്കാവുന്ന വില കൂടിയ ചില മരുന്നുകൾ ഉണ്ടെങ്കിലും അവ വിദേശികൾക്ക് നൽകുന്നില്ല. മരുന്ന് കഴിക്കുന്ന രോഗികൾ മരുന്ന് മുടക്കുന്നത് രോഗം കടുക്കാനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാവും. സ്ഥിരമായി മരുന്നു കഴിക്കുകയാണെങ്കിൽ സാധാരണ ജീവിതം നയിക്കാൻ കഴിയുന്ന ആയിരക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്.
നാട്ടിൽ അവധിക്ക് പോയി വരുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മരുന്നു കൊണ്ടുവരാൻ കഴിയുമായിരുന്നു. യാത്രാവിമാനങ്ങൾ നിലച്ചതോടെ വഴിയടഞ്ഞു. ഇത്തരക്കാർ കഴിക്കുന്ന പല മരുന്നുകളും അതേ പേരിൽ ഇവിടെ ലഭ്യമല്ല. അതേസമയം, അതേ ഉള്ളടക്കമുള്ള മറ്റു ബ്രാൻഡുകളുടെ മരുന്നുകൾ വേറെ പേരുകളിൽ ലഭ്യമാണ്.
ഇതുസംബന്ധിച്ച് സാധാരണക്കാർക്ക് വലിയ ധാരണയില്ല. കുവൈത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് ആരംഭിക്കാൻ മന്ത്രിസഭ വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിക്കാൻ സമയമെടുക്കും. ലൈഫ് സേവിങ്സ് മരുന്നുകൾ ലഭ്യമാക്കാൻ എന്തെങ്കിലും വഴി കാണണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.