കുവൈത്ത് സിറ്റി: കുവൈത്തിൽ ബംഗ്ലാദേശ് പൗരന്മാരുടെ പൊതുമാപ്പ് നടപടിക്രമങ്ങൾ ശ നിയാഴ്ച ആരംഭിക്കും. ഏപ്രിൽ 11 മുതൽ 15 വരെയാണ് ബംഗ്ലാദേശികളുടെ രജിസ്ട്രേഷൻ. നേരത് തെ ഇന്ത്യക്കാർക്കാണ് ഇൗ തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യക്കാരുടെ രജിസ്ട്ര േഷൻ ഏപ്രിൽ 16 മുതൽ 20 വരെയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ഡൗൺ നിലവി ലുള്ള പശ്ചാത്തലത്തിൽ തിരിച്ചുകൊണ്ടുപോവൽ പ്രയാസമായതിനാൽ തീയതി മാറ്റാൻ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയായിരുന്നു. ഇൗജിപ്തുകാരുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കും.
പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.
21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്നിവരുടെ രജിസ്ട്രേഷൻ നടക്കും. ലഗേജും രേഖകളുമായി എത്തി രജിസ്ട്രേഷൻ പൂർത്തിയായാൽ പിന്നീട് പുറത്തേക്ക് വിടുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ യാത്ര ദിവസം വരെ കുവൈത്ത് അധികൃതർ താമസവും ഭക്ഷണവും നൽകും.
അതിനിടെ, പ്രതീക്ഷിച്ചത്ര തിരക്ക് രജിസ്ട്രേഷൻ കേന്ദ്രത്തിൽ അനുഭവപ്പെടുന്നില്ല. താമസ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിരിച്ചുപോവാൻ തയാറല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മേയ് മാസം മുതൽ കർശനമായി പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. പൊതുമാപ്പിൽ തിരിച്ചുപോവുന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.