കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യക്കാർ രജിസ്റ്റ ർ ചെയ്യേണ്ട തീയതി മാറ്റിയേക്കും. ഏപ്രിൽ 16 മുതൽ 20 വരെ അഞ്ചുദിവസങ്ങളാവും ഇന്ത്യക്കാർക്ക് രജിസ്ട്രേഷന് അനുവദിക്കുക. ഏപ്രിൽ 11 മുതൽ 15 വരെയായിരുന്നു ഇന്ത്യക്കാർക്ക് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ഇൗ തീയതി പ്രയാസമാവുമെന്ന് ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരോട് അഭ്യർഥിച്ചു. തീയതി മാറ്റാൻ കുവൈത്ത് അധികൃതർ സന്നദ്ധത അറിയിച്ചതായി ഇന്ത്യൻ എംബസി വൃത്തങ്ങൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. തീയതി മാറ്റം സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിെൻറ ഒൗദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. അടുത്ത ദിവസം അറിയിപ്പുണ്ടാവുമെന്നാണ് കരുതുന്നത്.
പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.