????????? ?????? ??????????? ???????? ??????????????? ???????????????????? ????????????? ??????????? ???????????? ?????????????

സ്വ​ദേ​ശി താ​മ​സ മേ​ഖ​ല: വി​ദേ​ശി ബാ​ച്​​ലേ​ഴ്​​സി​നെ ഒ​ഴി​പ്പി​ക്കാ​ൻ പ​രി​ശോ​ധ​ന ശ​ക്തം

കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ വി​ദേ​ശി ബാ​ച്​​ലേ​ഴ്​​സി​നെ ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ ക്ക​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ന്നു. ബാ​ച്​​ലേ​ഴ്​​സി​നെ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​പ്പി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ വ​കു​പ്പ്, ജ​ല​വൈ​ദ്യു​തി മ​ന്ത്രാ​ല​യം, മ​റ്റു സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 139 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്പ​ര്‍ വ​ഴി​യും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. വ​ഫ്ര, സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്, ജ​ലീ​ബ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. ആ​റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.


സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വി​ദേ​ശി ബാ​ച്​​ല​ർ​മാ​രെ​യും ഒ​ഴി​പ്പി​ക്കു​ന്ന​തു​വ​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇൗ ​വ​ർ​ഷം രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളും കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക​ർ​ഫ്യൂ, കോ​വി​ഡ്​ എ​ന്നി​വ കാ​ര​ണം ജ​ന​ങ്ങ​ൾ വീ​ട്ടി​ലി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക്​ പ​രി​ശോ​ധ​ന എ​ളു​പ്പ​മാ​ണ്. വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്ക്​ താ​മ​സി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.