ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി
കുവൈത്ത് സിറ്റി: ക ോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം സ്വകാര്യ മേഖലയിലെ ജോലി നഷ്ടമായ സ്വദേശികൾക്ക് സർക്കാർ ജോലി നൽകും. സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു.
സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടതിനാൽ നിരവധി സംരംഭകർ പ്രതിസന്ധിയിലാണ്. ജോലിക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. അതിനിടയിലാണ് സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് അധികൃതർ ഉത്തരവിട്ടത്. കോവിഡ് പ്രതിരോധ നടപടികൾ സാമ്പത്തിക വ്യവസ്ഥയെയും വിപണിയെയും ബാധിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന് അധികൃതർ ആലോചിച്ചുവരുകയാണ്.
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി. മറ്റ് ആയിരക്കണക്കിന് കടകളാണ് അടച്ചിട്ടത്. സ്വകാര്യ കമ്പനികൾ പലതും തുറക്കുന്നുണ്ടെങ്കിലും ഉൽപന്നങ്ങൾക്ക് ആവശ്യക്കാരും വിതരണത്തിന് സംവിധാനവും ഇല്ലാത്തതിനാൽ വരുമാനം നാമമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.