മത്സ്യമാർക്കറ്റിൽ പൊതുജനങ്ങൾക്ക്​ പ്രവേശനമില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിലെ മത്സ്യമാർക്കറ്റുകളിലും ലൈവ്​ സ്​റ്റോക്ക്​ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് ​ പ്രവേശനം വിലക്കി. ഇനി സഹകരണ സംഘങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, റീ​െട്ടയിൽ വിൽപനക്കാർ എന്നിവർക്കു മാത്രമേ ഉൽപന്നങ്ങൾ നൽകൂ. പൊതുജനങ്ങൾ നേരി​െട്ടത്തി വാങ്ങുന്നത്​ വിലക്കി മുനിസിപ്പൽ മേധാവി അഹ്​മദ്​ അൽ മൻഫൂഹി ഉത്തരവിറക്കി.

ലൈവ്​ സ്​റ്റോക്ക്​ കമ്പനികൾ സഹകരണ സംഘങ്ങൾ, അറവുശാലകൾ, റസ്​റ്റാറൻറുകൾ, ഹോട്ടലുകൾ എന്നിവക്കു മാത്രമേ ഉൽപന്നങ്ങൾ നൽകൂ. കോവിഡ്​ പ്രതിരോധത്തിനായി ജനസമ്പർക്കം ഒഴിവാക്കുന്നത്​ ലക്ഷ്യമിട്ടാണ്​ ഉടൻ പ്രാബല്യമുള്ള ഉത്തരവ്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.