കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത നാടക പ്രവർത്തകനായ സുലൈമാന്‍ അല്‍ യാസീന്‍ ഞായറാഴ്ച നിര്യാതനായി. കുറച്ചുക ാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അമീരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുവൈത്ത് പ്രസ്ഥാനത്തിെൻറ തുടക്കക്കാരില്‍ ഒരാളാണിദ്ദേഹം. 1949 ജനുവരി ഒന്നിനാണ് ജനിച്ചത്. നടന്‍, സംവിധായകന്‍, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ അർപ്പിച്ചിട്ടുണ്ട്.
സമാ ആലിയ, സബഉ അബ്വാബ്, ബൈത്ത് ബുയൂത്ത്, ഷഅഫ്, ദാര്‍, അവ്വലു സ്വബാഹ്, ജാഹിള്, ദ എൻഡ്, ഹര്‍ബ് നഅല്‍, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയ നൂറോളം നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ബൈന അസ്‌റൈന്‍, ദര്‍വാസ, ബൂമാ, ബി ഖദിരി മാ തഹ്മിലു നുഫൂസ്, അബനാഉ ഹദ്, ഡോവിയേഷന്‍, ഒദന്‍ ഉമ്മി ഖാലത്ത് ലീ, അല്‍ ഇന്‍ഹിദാര്‍, അബൂ സ്വാലിഹ് യുരീദു ഹല്ല തുടങ്ങിയ നാടകങ്ങൾ അദ്ദേഹത്തിെൻറ രചനയാണ്. 1988ൽ ഇറങ്ങിയ ഖലബും മിന്‍ സുജാജ് എന്ന നാടകത്തിെൻറ സഹസംവിധായകനായും 1984ല്‍ ഇറങ്ങിയ വഹ്‌റും ലാ യൂഈദുക് എന്ന നാടകത്തിെൻറ സംവിധായകനായും പ്രവര്‍ത്തിച്ചു. നിരവധി നാടകങ്ങളുടെ നിർമാതാവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.