കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാബല്യത്തിലുള്ള ഭാഗിക കർഫ്യൂവിൽ ഇളവിന് അർഹതയുള്ളവർക്കായി ആഭ്യന്തര മന്ത്രാല യം ബാർ കോഡ് സംവിധാനം ഒരുക്കുന്നു.
വ്യാഴാഴ്ച മുതലാണ് ഇതു പ്രാബല്യത്തിലാവുക. അവശ്യസേവന രംഗത്ത് ജോലി ചെയ്യുന്നവർക്ക് മാത്രമാണ് കർഫ്യൂവിൽ ഇളവ്. ഇവർക്ക് നേരത്തേ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇൗ കാർഡുകൾക്ക് ബുധനാഴ്ച വരെ മാത്രമേ സാധുതയുണ്ടാവൂ.
കാർഡ് ദുരുപയോഗം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ബാർകോഡ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മൊബൈൽ ഫോണിലേക്കാണ് ബാർ കോഡ് അയച്ചുനൽകുക. ഇതു പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിച്ചിട്ടുള്ള സമയവും റൂട്ടും ഉൾപ്പെടെ വിവരങ്ങൾ അറിയാൻ കഴിയും. മാർച്ച് 21 മുതലാണ് രാജ്യത്ത് വൈകീട്ട് അഞ്ചുമുതൽ പുലർച്ച നാലുവരെ കർഫ്യൂ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 10,000 ദീനാർ വരെ പിഴയും ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.