കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത് തി. റിഗ്ഗഇ, അന്‍ദലൂസ്, ഫര്‍വാനിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനങ്ങള്‍ നടത്തിയ മൂന്ന് കടക ള്‍ അധികൃതര്‍ അടച്ചുപൂട്ടി. 40 കടകളിലാണ് പരിശോധന നടത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയവും മന്ത്രിസഭയും ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് കടകള്‍ അടച്ചുപൂട്ടിയത്. പ്രദേശത്തെ അനധികൃത പരസ്യ ബോർഡുകൾ നീക്കി.
ഈ ഭാഗങ്ങളില്‍നിന്ന് എട്ടു പരാതികള്‍ ലഭിച്ചതായി ഫര്‍വാനിയ ഗവര്‍ണറേറ്റ് പരിശോധന സംഘം മേധാവി അഹ്മദ് അല്‍ ഷരീഖ വ്യക്തമാക്കി. അതേസമയം, ജഹ്‌റ ഗവര്‍ണറേറ്റിലെ സുലൈബിയ വ്യാവസായിക മേഖല കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു പരിശോധന. പരിശോധനയില്‍ ഏഴ് കടകള്‍ അടച്ചുപൂട്ടി. മന്ത്രിസഭ തീരുമാനം ലംഘിച്ചതാണ് അടച്ചുപൂട്ടാന്‍ കാരണമെന്ന് പരിശോധന സംഘത്തലവന്‍ മുഹ്‌സിന്‍ അല്‍ ദുവൈഖ് വ്യക്തമാക്കി. പ്രദേശത്തെ 90 കടകളില്‍ അധികൃതര്‍ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.