കർഫ്യൂവിൽനിന്ന്​ രക്ഷപ്പെടാൻ പൊലീസ്​ ചമഞ്ഞയാൾ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കർഫ്യൂവിൽനിന്ന്​ രക്ഷപ്പെടാൻ പൊലീസ്​ ചമഞ്ഞ സിറിയൻ യുവാവിനെ അറസ്​റ്റ്​ ചെയ്​തു.
പിതാവി​​െൻറ കാറിൽ പൊലീസ്​ വാഹനത്തിന്​ സമാനമായ ബീക്കൺ ലൈറ്റ്​ വെച്ച്​ സഞ്ചരിച്ചയാളെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. മറ്റൊരു സംഭവത്തിൽ കർഫ്യൂ നടപ്പാക്കുന്ന പൊലീസിനെ പരിഹസിച്ച്​ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത സ്വദേശി വനിതയെ അറസ്​റ്റ്​​ ചെയ്​തു.

കോവിഡ്​ പ്രതിരോധത്തിന്​ പ്രഖ്യാപിച്ച ഭാഗിക കർഫ്യൂ രാജ്യത്ത്​ ശക്തമായി നടപ്പാക്കുന്നു. വൈകീട്ട്​ അഞ്ചു മുതൽ പുലർ​ച്ചെ നാലുവരെ അവശ്യസേവനത്തിന്​ അനുമതിയോടെ പോവുന്നവരല്ലാതെ ഒരാളെയും റോഡിലിറങ്ങാൻ അനുവദിക്കുന്നില്ല. കൃത്യം അഞ്ചുമണി മുതലേ കണിശമായി കർഫ്യൂ നടപ്പാക്കുന്നുണ്ട്​.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.