കുവൈത്ത് സിറ്റി: പൊതു അവധി ദിനത്തില്‍ പ്രവര്‍ത്തിച്ച സ്വകാര്യ സ്കൂള്‍ വിദ്യാഭ്യാസ മന ്ത്രാലയം അടച്ചുപൂട്ടി. ആഭ്യന്തരമന്ത്രാലയത്തിെൻറ സഹായത്തോടെയായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ ഖൈത്താനിലെ സ്കൂൾ പൂട്ടിച്ചത്.
പൊതു അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, മന്ത്രിസഭ നടപ്പില്‍ വരുത്തിയ തീരുമാനങ്ങള്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.