കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകർക്കതിരെ മാർച്ച് 29 വരെ നടപടികൾ ഉണ്ടാക ില്ല. പൊതുഅവധി പ്രഖ്യാപിച്ചതിനാൽ ഇഖാമ പുതുക്കാൻ സാധിക്കാത്ത സാഹചര്യമായതിനാലാ ണ് അവധിക്കാലത്തെ നിയമലംഘനത്തിന് ആഭ്യന്തര മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയ ളവിൽ താമസരേഖ പുതുക്കാൻ വൈകുന്നവർക്കെതിരെ പിഴ ചുമത്തില്ലെന്ന് താമസകാര്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി അറിയിച്ചു. വാണിജ്യ, കുടുംബ സന്ദർശക വിസകളിൽ രാജ്യത്തെത്തി വിമാന സർവിസ് നിർത്തിവെച്ചതുകാരണം തിരിച്ചുപോകാൻ കഴിയാത്തവർക്കും വിമാന സർവിസ് പുനരാരാംഭിക്കുന്നതുവരെ പിഴ ഉണ്ടാവില്ല. കുവൈത്ത് പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ തൊഴിലാളികൾ നാട്ടിലാണെങ്കിലും ഇഖാമ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖല ജീവനക്കാരുടെയും ഗാർഹിക ജോലിക്കാരുടെയും ഇഖാമ തൊഴിലാളികൾ നാട്ടിലാണെങ്കിലും പുതുക്കാൻ അനുവദിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളിയുടെ ഇഖാമ തൊഴിലാളി നാട്ടിലാണെങ്കിൽ സ്ഥാപനത്തിെൻറ സ്പോൺസർ, പബ്ലിക് റിലേഷൻ ഓഫിസർ എന്നിവർക്ക് താമസകാര്യ വകുപ്പിലെത്തി പുതുക്കാവുന്നതാണ്. മാൻപവർ അതോറിറ്റിയിൽനിന്ന് വർക്ക് പെർമിറ്റ് പുതുക്കി വാങ്ങിയ ശേഷമാണ് ഇഖാമ പുതുക്കാൻ അപേക്ഷ നൽകേണ്ടത്. ഗാർഹികത്തൊഴിലാളികളുടെ ഇഖാമയും സ്പോൺസർക്ക് പുതുക്കാൻ സാധിക്കും. എന്നാൽ, തൊഴിലാളിയുടെ പാസ്പോർട്ടിൽ മതിയായ കാലാവധി ഉണ്ടായിരിക്കണം. ആശ്രിത വിസയിലുള്ളവരുടെ ഇഖാമയും ഇങ്ങനെ പുതുക്കാൻ സാധിക്കും.
ആശ്രിത വിസയിലുള്ളവരുടെ സ്പോൺസർ നാട്ടിലാണെങ്കിൽ കുടുംബാംഗങ്ങൾക്ക് താൽകാലിക ഇഖാമ അനുവദിക്കും. അതോടൊപ്പം സന്ദർശക വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിയാറായവർക്ക് രണ്ടുമാസം വിസ കാലാവധി നീട്ടിനൽകുന്നതാണ്. ആറുമാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കേണ്ടി വന്നവർക്ക് നിലവിലെ സാഹചര്യത്തിൽ മൂന്നുമാസത്തെ അവധി അപേക്ഷ നൽകാനുള്ള സൗകര്യവും താമസകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തിെൻറ പി.ആർ.ഒ വഴിയാണ് അവധി അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ത്യ, ലെബനാൻ ശ്രീലങ്ക, ഫിലിപ്പീൻസ്, ചൈന, ഹോങ്കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്ലാൻഡ്, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് യാത്രാവിലക്കിെൻറ പശ്ചാത്തലത്തിൽ അധികൃതർ ഇളവ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.