കുവൈത്ത് സിറ്റി: കുവൈത്തിൽ എട്ടുപേർക്കുകൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 80 ആയി. ഇതിൽ അഞ്ചുപേർ രോഗമുക്തി നേടിയത ് കുറച്ചാൽ ഇപ്പോൾ ചികിത്സയിലുള്ളത് 75 പേരാണ്. നാലുപേരാണ് തീവ്രപരിചരണ വിഭാഗത്ത ിലുള്ളത്. ബുധനാഴ്ച അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നു. ഇതിൽ ഒരാളെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച മാറ്റി.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച എട്ടുപേരിൽ അഞ്ചുപേർ ഇൗജിപ്തുകാരാണ്. അസർബൈജാനിൽനിന്ന് വന്ന് നേരത്തേ രോഗം സ്ഥിരീകരിച്ച ഇൗജിപ്തുകാരനുമായി ബന്ധം പുലർത്തിയവരാണിവർ. മൂന്നുപേർ ഇറാനിൽനിന്ന് കൊണ്ടുവന്ന് ഖൈറാൻ റിസോർട്ടിൽ പാർപ്പിച്ച കുവൈത്തികളാണ്. ക്യാമ്പിന് പുറത്ത് കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക പടർത്തുന്നതാണ്. അസർബൈജാനിൽനിന്ന് വന്നയാളുമായി ബന്ധം പുലർത്തിയ സുഡാൻ പൗരനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആറുപേര്‍ വീടുകളിലേക്ക് മടങ്ങി
കുവൈത്ത് സിറ്റി: കോവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ വ്യാഴാഴ്ച വീടുകളിലേക്കു മടങ്ങി. നിശ്ചിതസമയം പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഇവര്‍ വീടുകളിലേക്കു മടങ്ങിയത്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നെന്നും വൈറസ് മുക്തമാണെന്ന് തെളിഞ്ഞതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.