കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയാൽ രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ടവരു ടെ പട്ടികയിൽ 14 രാജ്യക്കാരെ കൂടി ഉൾപ്പെടുത്തി. ഇതോടെ ഇൗ പട്ടികയിൽ ആകെ 21 രാജ്യങ്ങളായി. അസർബൈജാൻ, ബെൽജിയം, ഫ്രാൻസ്, ജർമനി, ജപ്പാൻ, നെതർലൻഡ്സ്, നോർവേ, സിംഗപ്പൂർ, സപെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, അമേരിക്ക, തായ്ലൻഡ് എന്നീ രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ഇന്ത്യ, ബംഗ്ലാദേശ്, ഇൗജിപ്ത്, ലെബനോൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ എന്നീ രാജ്യക്കാർ കുവൈത്തിൽ എത്തിയാൽ കർശനമായ വീട്ടുനിരീക്ഷണത്തിലിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇൗ ദിവസങ്ങളിൽ ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ പാടില്ല.
നിരീക്ഷണ കാലയളവിനിടെ പനിയോ കഫക്കെേട്ടാ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അധികൃതരെ അറിയിക്കണമെന്നുമായിരുന്നു നിർദേശം. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത്തരക്കാരെക്കൊണ്ട് തൊഴിലെടുപ്പിക്കരുതെന്ന് തൊഴിലുടമകൾക്കും നിർദേശമുണ്ട്. വീട്ടു നിരീക്ഷണം നിർദേശിച്ചരെ ജോലിക്ക് ഹാജരാകാൻ അനുവദിക്കരുതെന്നും ഇവരുടെ ശമ്പളം വെട്ടിക്കുറക്കാൻ പാടില്ലെന്നും തൊഴിലുടമകൾക്ക് നിർദേശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.