കുവൈത്ത് സിറ്റി: നേപ്പാളിലെ നിർധനരോഗികൾക്ക് കുവൈത്തി ഡോക്ടർമാരുടെ നേതൃത്വ ത്തിൽ സൗജന്യമായി ശസ്ത്രക്രിയ സംഘടിപ്പിച്ചു. കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയു മായി സഹകരിച്ച് പ്രത്യേക കാമ്പയിനിെൻറ ഭാഗമായി 40 ശസ്ത്രക്രിയകളാണ് നടത്തിയത്. സാധാരണ ശസ്ത്രക്രിയകൾ മുതൽ സങ്കീർണമായവ വരെ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന ചികിത്സച്ചെലവ് കാരണം രോഗം സഹിച്ച് ദീർഘനാളായി ബുദ്ധിമുട്ടുന്ന നിർധനരോഗികൾക്ക് ഇൗ ഉദ്യമം സഹായകമായതായി കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മേധാവി അബ്ദുറഹ്മാൻ അൽ ഒൗൻ പറഞ്ഞു.
കുവൈത്തിലെ അമീരി ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ. അബ്ദുല്ലത്തീഫ് അൽ തുർക്കിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി തയാറാക്കിയ പദ്ധതിയിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും സൗജന്യമായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.