?????????????? ??????????? ????????? ???????? ??????? ????????????????? ??????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഇ​താ​ദ്യ​മാ​യി വി​ദേ​ശ പൗ​ര​ന്​ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കാ​ര്യ സ​ന ്ദ​ർ​ശ​ന​ത്തി​ന്​ അ​സ​ർ​ബൈ​ജാ​നി​ൽ​നി​ന്ന്​ യു.​എ.​ഇ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന ഇൗ​ജി​പ്​​ത്​ പൗ​ര​നാ​ ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ഇ​ത​ട​ക്കം രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 ബാ​ധി​ത​രു​ടെ എ​ണ്ണം 64 ആ​യി. ഞാ​യ​റാ​ഴ്​​ച മൂ​ന്ന്​ പു​തി​യ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നും ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട്​ കേ​സു​ക​ളു​മാ​ണ്​ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​വ​രെ​യെ​ല്ലാം ഇ​റാ​നി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന്​ ഖൈ​റാ​നി​ലെ ക്യാ​മ്പി​ൽ പാ​ർ​പ്പി​ച്ച​വ​രാ​യി​രു​ന്നു. ഇ​റാ​നി​ൽ​നി​ന്ന​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്നും എ​ത്തി​യ ഒ​രാ​ൾ​ക്ക്‌ വൈ​റ​സ്‌ ബാ​ധ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ടു​ന്ന​ത്‌ ആ​ദ്യ​മാ​യാ​ണ്. കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്​​ത​തി​നാ​ൽ ഇൗ​ജി​പ്​​തു​കാ​ര​നെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷ​ണ​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​ല​ത്തി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.