ചില സ്ഥാപനങ്ങളിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാ ണ് ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്
കുവൈത്ത് സിറ്റി: കഫേകള ിലും ബാർബർ ഷോപ്പുകളിലും കായിക ക്ലബുകളിലും മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തി. കോവിഡ് -19 ഭീഷണിയെ തുടർന്ന് രാജ്യത്തെ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ജീവനക്കാർ കൈയുറയും മാസ്കും ധരിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് പ്രധാനമായും പരിശോധന നടത്തിയത്.
രാജ്യത്തെ മിക്ക സലൂണുകളിലും കൈയുറയും പ്രതിരോധ മുഖാവരണവും ധരിച്ചുതുടങ്ങിയിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്. സലൂണുകളിൽ സന്ദർശിക്കുന്നവരും നിർദേശം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നേരിട്ടുള്ള സമ്പർക്കം ഏറെയുള്ളതിനാൽ സലൂണുകളിലും കഫേകളിലും ഹെൽത്ത് ക്ലബുകളിലും മാസ്ക് ധരിക്കൽ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.