കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ വകുപ്പ് വിവിധ ഫാര്‍മസികള്‍, മാര്‍ക്കറ്റുകള്‍, കോഒാപറേറ്റിവ് സൊസൈറ്റികള്‍ ക േന്ദ്രീകരിച്ച് പരിശോധന നടത്തി. നിയമലംഘനം നടത്തിയ ഒരു ഫാര്‍മസി അടച്ചുപൂട്ടി. 135 ഫാര്‍മസികളിലാണ് പരിശോധന നടന്നത്. ഇതില്‍ 35 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
135 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെ 97 പരാതികള്‍ ലഭിച്ചിരുന്നു. വിലയിൽ കൃത്രിമം കാണിക്കുക, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്.
അന്തലൂസ് ഭാഗങ്ങളിലെ പച്ചക്കറി, പഴവര്‍ഗ മാര്‍ക്കറ്റുകളിലും അല്‍കൂത്ത് മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്തിയിരുന്നു. കോവിഡ് പ്രതിരോധ നടപടി സ്വീകരിക്കണമെന്നും മാര്‍ക്കറ്റുകൾ വൃത്തിയായി സംരക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരായ ഈദ് അല്‍ റാഷിദ്, ഫൈസല്‍ അല്‍ അന്‍സാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.