കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു . ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാറിന് 239 രൂപക്ക് മുകളിലാണ ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞതോടെയാണ് കുവൈത്ത് ദീനാർ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വർധിപ്പിച്ചത്.
നിരക്കിലെ വർധന മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ശമ്പള ദിനങ്ങൾക്ക് തൊട്ടുപിറകെയാണ് ഉയർന്ന നിരക്ക് ലഭിക്കുന്നതെന്നതിനാൽ മാസാന്തം സ്ഥിരമായി പൈസ നാട്ടിൽ അയക്കുന്നവർക്ക് വിനിമയ നിരക്കിലെ വർധന കാര്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. രൂപയുടെ മുല്യത്തകർച്ചയും മറ്റു നിരവധി കാരണങ്ങളുംമൂലം അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചത് കാരണം ചെലവിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വിനിമയ നിരക്കിലുണ്ടായ വർധന നാട്ടിലെ വില വർധനയിൽ മുങ്ങുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.