കു​വൈ​ത്ത് സി​റ്റി: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഫേ​ക​ളി​ല്‍നി​ന്ന്​ ശീ​ഷ പി​ന്‍വ​ലി​ക്കാ​ന്‍ ആ​രോ​ഗ ്യ​മ​ന്ത്രാ​ല​യം വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ്-19​​െൻറ പ​ശ്ചാ​ത്ത​ല​ത ്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ആ​വ​ശ്യം. അ​ല്ലാ​തെ​ത​ന്നെ ക​ഫേ​ക​ളി​ല്‍നി​ന്ന്​ ശീ​ഷ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ധി​കൃ​ത​രു​ടെ മു​ന്നി​ലു​ണ്ട്. ക​ഫേ​ക​ളു​ടെ​യും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും ലൈ​സ​ന്‍സു​ക​ള്‍ വേ​ർ​തി​രി​ച്ചു ന​ല്‍ക​ണ​മെ​ന്നും അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശീ​ഷ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള നി​ർ​ദേ​ശം നേ​ര​േ​ത്ത മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചി​രു​ന്നു.

മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം അ​ഹ്​​മ​ദ് ഹ​ദ്‌​യാ​ന്‍ അ​ല്‍ ഹി​ന്‍സി​യാ​ണ്​ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു വെ​ച്ച​ത്. എ​ന്നാ​ൽ, പ​രി​സ്ഥി​തി അ​തോ​റി​റ്റി ഇ​തി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​നി​സി​പ്പ​ൽ തീ​രു​മാ​നം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 56ന്​ ​എ​തി​രാ​ണെ​ന്നും ഇ​തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി രം​ഗ​ത്തെ​ത്തി​യ​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.